Surprise Me!

'ആ ലിപ് ലോക്കിന്‍റെ സമയത്ത് ചുണ്ടുകള്‍ മരവിച്ചു പോയി' മീരാ വാസുദേവ് | filmibeat Malayalam

2017-11-22 12 Dailymotion

'ആ ലിപ് ലോക്കിന്‍റെ സമയത്ത് ചുണ്ടുകള്‍ മരവിച്ചു പോയി' മീരാ വാസുദേവ് <br /> <br />മോഹന്‍ലാലിന്‍റെ തന്മാത്ര എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി സിനിമാപ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് മീരാ വാസുദേവ്. ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. ചക്കരമാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മീരയുടെ തിരിച്ചുവരവ്. അതിനിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ പല അനുഭവങ്ങളും മീര തുറന്നു പറഞ്ഞു. റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് ഹിന്ദിയില്‍ തുടക്കം കുറിച്ചത്. മിലിന്ദ് സോമനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിനെക്കുറിച്ചുള്ള അനുഭവങ്ങളാണ് താരം പങ്കുവെച്ചത്. അതും ലിപ് ലോക്ക് സീന്‍ ചിത്രീകരിച്ചതിനെ കുറിച്ച്. റോതങ്ങ് പാസില്‍ വെച്ചായിരുന്നു ആ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗമായിരുന്നു ചിത്രീകരിക്കുന്നത്. മൈനസ് 23 ഡിഗ്രിയായിരുന്നു അവിടുത്തെ തണുപ്പ്. ചുണ്ടുകള്‍ മരവിച്ചുപോയിരുന്നു. <br />

Buy Now on CodeCanyon